കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ശ്രുതി തരംഗം പദ്ധതിക്കു കീഴില്‍ സ്പീച്ച് തെറാപിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ബി.എ.എസ്. എല്‍.പി/പി.ജി ഡിപ്ലോമ ഇന്‍ എ.വി.ടി (ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ 2022 ജനുവരി ആറിന് രാവിലെ 10.30ന് ഹാജരാവണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.