പെരിന്തൽമണ്ണ : കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോർത്ത കേരളത്തിന്റെ കനിവ് കാത്ത് മറ്റൊരു കുരുന്നുജീവൻ കൂടി. സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാൻ ആണ് ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുന്നത്. ഇമ്രാനും ഒരു ഡോസ് മരുന്നിന് 18 കോടി രൂപ വേണം.
ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫിയുടെ പിടിയിലായ ഇമ്രാൻ കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒന്ന് ഇളകാൻ പോലുമാകാതെ വെന്റിലേറ്ററിൽ കഴിയുകയാണ്.
പെരിന്തൽമണ്ണ വലൻപുർ കുളങ്ങരപറമ്പിൽ ആരിഫ് -റമീസ തസ്നി ദമ്പതികളുടെ മകനാണ് ഇമ്രാൻ. ആറു മാസമാണ് കുഞ്ഞിന്റെ പ്രായം. ഇമ്രാനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ഫെബ്രുവരിയിൽ മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നായ 18 കോടി രൂപയുടെ മരുന്ന് തന്നെയാണ് ഇമ്രാനും വേണ്ടത്. രോഗം സങ്കീർണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. എന്നാൽ ഇതുവരെ സ്വരൂപിക്കാനായത് 28 ലക്ഷം രൂപ മാത്രമാണ്. ഒന്ന് കരയാൻ പോലുമാകാതെ നമ്മളിൽ ഓരോരുത്തരിലും പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം.
മുഹമ്മദിന് വേണ്ടി 18 കോടി ഒരാഴ്ച കൊണ്ട് സമഹരിച്ച നമ്മൾ മലയാളികൾക്ക് ഇമ്രാന്റെ മടങ്ങി വരവിനായും കൈകോർക്കാം.
*ബാങ്ക് അക്കൗണ്ട് വിവരങ്ങൾ*
*പേര്- ആരിഫ്*
*ബ്രാഞ്ച്-ഫെഡറൽ ബാങ്ക്, മങ്കട*
*അക്കൗണ്ട് നമ്പർ-16320100118821*
*ഐഎഫ്എസ്സി-FDRL0001632*
*ഗൂഗിൾ പേ-8075393563*
*ഫോൺ നമ്പർ-8075393563*