സ്‌പുട്‌നിക് വാക്‌സിന് അടിയന്തര അനുമതി നല്‍കി ബംഗ്ലാദേശ്

കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യമാണ് രാജ്യത്തിനകത്തും പുറത്തുമുള്ളത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ റഷ്യയുടെ സ്‌പുട്‌നിക്-വി വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് ബംഗ്ലാദേശ് അനുമതി നല്‍കി. ബംഗ്ലാദേശ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (ഡിജിഡിഎ) ആണ് അനുമതി നല്‍കിയിരിക്കുന്നത്.

റഷ്യന്‍ നിര്‍മ്മിത വാക്‌സിനാണ് സ്‌പുട്‌നിക്-വി. റഷ്യന്‍ കൊവിഡ് വാക്‌സിന്‍റെ ഇറക്കുമതി, ഉല്‍പാദനം, ഉപയോഗം മുതലായവയ്‌ക്ക് രാജ്യത്ത് അനുമതി ലഭിച്ചതായി ഡിജിഎഡിഎ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ എംഡി മഹ്ബൂബുര്‍ റഹ്മാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

രാജ്യവ്യാപകമായി വാക്‌സിനേഷന്‍ തുടരുന്നതിന് രാജ്യത്ത് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ മെയ് മാസത്തില്‍ ഏകദേശം നാല് ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ എത്തുമെന്നാണ് പ്രതീക്ഷ.

spot_img

Related Articles

Latest news