കേന്ദ്ര സർക്കാർ ജോലികൾക്ക് പൊതുപരീക്ഷ

ന്യൂഡൽഹി : വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഇനി മുതൽ പൊതു പരീക്ഷ നടത്താൻ സർക്കാർ ആലോചിക്കുന്നു. നാഷണൽ റിക്രൂട്ടിങ് ഏജൻസി സെപ്തംബര് മുതൽ നടപ്പിൽ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു .

സ്റ്റാഫ് സെക്ഷൻ കമ്മീഷൻ(SSC ), റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (RRB ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെക്ഷൻ (IBPS ) തുടങ്ങിയ വകുപ്പുകളിലേക്കുള്ള നിയമനത്തിനായിരിക്കും പ്രധാനമായും ഉദ്ദേശിക്കുന്നത്. തൊഴിൽ അന്വേഷകരെ ഇതിനായി ഒരു കോമൺ എൻട്രൻസ് ടെസ്റ്റ് (CET ) വഴി തിരഞ്ഞെടുക്കും. ഇതിൽ ലഭിക്കുന്ന സ്കോർ അടിസ്ഥാനത്തിൽ വിവിധ അതാതു വകുപ്പുകളിലേക്കുള്ള പോർട്ടൽ വഴി പ്രത്യേകം പ്രത്യേകം അപേക്ഷിക്കേണ്ടതായിട്ടുണ്ട്. വിവിധ ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമായിരിക്കും. 2021 സെപ്റ്റംബറോടു കൂടി പുതിയ തീരുമാനങ്ങൾ നടപ്പിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

spot_img

Related Articles

Latest news