ദേശീയ സാഹിത്യോല്സവ് 2022 ഫെബ്രുവരി 4 മുതല്‍ ഗുജറാത്തിൽ
കണ്ണൂര്‍: ഇരുപത്തി എട്ടാമത് എസ്എസ്എഫ് സാഹിത്യോല്‍സവിന് പ്രൗഢമായ പരിസമാപ്തി. ഒരാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികള്‍ക്കു ശേഷമാണ് സാഹിത്യോല്സവ് സമാപിച്ചത്.
അവസാന രണ്ടു ദിവസങ്ങളില്‍ നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ 423 പോയന്റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല തുടര്‍ച്ചയായി ആറാം തവണയും ഓവറോള്‍ ചാംപ്യന്മാരായി. 358 പോയന്റ് നേടി ആതിഥേയരായ കണ്ണൂര്‍ രണ്ടാം സ്ഥാനവും, 326 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മലപ്പുറം വെസ്റ്റ് ജില്ലയിലെ മുഹമ്മദ് മിദ്ലാജ് സര്‍ഗ പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഫള്ലുര്‍ റഹ് മാന്‍ കലാപ്രതിഭാ പട്ടവും നേടി.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരിയില്‍ നിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യ ദിനം ജില്ലകളില്‍ പ്രത്യേകം സംവിധാനിച്ച 18 സ്റ്റുഡിയോകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. രണ്ടാം ദിനം കണ്ണൂര്‍ അല്‍ മഖര്‍ കാമ്പസില്‍ എത്തിയാണ് മത്സരത്തില്‍ പങ്കാളികളായത്.
എട്ട് വിഭാഗങ്ങളില്‍ 97 ഇനങ്ങളിലായിരുന്നു മത്സരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മത്സര പരിപാടികള്‍ നടന്നത്.