തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് നേരത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ മെയ് മുതല്‍ തന്നെ ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു വരികയാണ്. തന്മൂലം വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ വൈകും. ഒന്‍പതാം ക്ലാസില്‍ നിന്ന് പത്താം തരത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേഗം തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. മറ്റുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീടറിയിക്കും .