തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. ഏപ്രിൽ 8 മുതൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 17 മുതലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.
അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാൽ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം. പരീക്ഷ നീട്ടിവെക്കണമെന്ന് നേരത്തെ വിവിധ അധ്യാപക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പരീക്ഷ ഏപ്രിലിലേക്കു മാറ്റുന്നത് അപ്രായോഗികമാണെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാധ്യത കൂടുതലാണ്. പരീക്ഷാ ജോലിയുള്ള അധ്യാപകർക്ക് ഉൾപ്പെടെ രോഗ സാധ്യതയുണ്ട്. ബാലറ്റ് സൂക്ഷിക്കുന്ന സ്കൂളുകളിൽ പരീക്ഷ നടത്താനാകില്ല. റമസാൻ വ്രതവും കടുത്ത ചൂടും കുട്ടികൾക്ക് പരീക്ഷയെഴുതാൻ വെല്ലുവിളിയാകുമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
പത്തോളം അധ്യാപക സംഘടനകൾ പരീക്ഷ മാറ്റരുതെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരുന്നു. അധ്യാപക സംഘടനകളുമായി ചർച്ച നടത്താതെയാണ് പരീക്ഷ മാറ്റാൻ സർക്കാർ നീക്കം തുടങ്ങിയതെന്നും ഇത് ക്യുഐപി യോഗ തീരുമാനത്തിനു വിരുദ്ധമാണെന്നായിരുന്നു അവരുടെ പക്ഷം.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റാന്‍ സാധ്യത
10-12 ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പില്‍ തീരുമാനമായില്ല; ചില അദ്ധ്യാപക സംഘടനകൾക്ക് വിയോജിപ്പ്
മീഡിയ വിങ്സ്