എസ്‌എസ്‌എല്‍സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി

എസ്‌ എസ്‌ എല്‍ സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌ എസ്‌ എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും എസ്‌ എസ്‌ എല്‍ സി മൂല്യ നിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെ നടത്തും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെ നടത്തും.

മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. വാക്സിനേഷന്‍ മൂല്യ നിര്‍ണയത്തിന് മുന്‍പ് പൂര്‍ത്തീകരിക്കും. ആരോ​ഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശങ്ങള്‍ ആലോചിച്ച്‌ തീരുമാനിക്കും.

പിഎസ്.സി അഡ്വൈസ് ഓണ്‍ലൈന്‍ വഴിയാക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news