എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ ; മാനദണ്ഡങ്ങളോടെ രണ്ടാം ദിനവും

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് രണ്ടാം ദിനവും പരീക്ഷ. വിഎച്ച്‌എസ്‌ഇ പരീക്ഷയും വെള്ളിയാഴ്ച ആരംഭിച്ചു.

പത്താം ക്ലാസിന് ഹിന്ദി/ ജനറല്‍ നോളജും പ്ലസ്ടുവിന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകളും നടന്നു. വിഎച്ച്‌എസ്‌ഇക്ക് ബിസിനസ് സ്റ്റഡീസും ഹിസ്റ്ററിയും കെമിസ്ട്രിയുമായിരുന്നു ആദ്യദിനം പരീക്ഷ.

മൂന്ന് വിഭാഗത്തിനും ഇനി തിങ്കളാഴ്ചയാണ് പരീക്ഷ. പത്താംക്ലാസുകാര്‍ക്ക് ഇംഗ്ലീഷും പ്ലസ്ടുവിന് ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നിവയും വിഎച്ച്‌എസ്‌ഇക്ക് ബയോളജി/മാനോജ്മെന്റ് എന്നിവയുംതിങ്കളാഴ്ച നടക്കും.

spot_img

Related Articles

Latest news