പെരിന്തൽമണ്ണ :വെട്ടത്തൂർ മേഖല ഗ്ലോബൽ കെഎംസിസി (മുസാഅദ കൂട്ടായ്മ)യുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി. പ്ലസ്റ്റു എന്നിവയിൽ ഉന്നത വിജയം നേടിയവർക്കും എ.സി. സി. എ. അന്താ രാഷ്ട്ര റാങ്ക് ജേതാവ് അബു സിനാൻ, മികച്ച സോഷ്യൽ ഇൻഫർമേറ്റീവ് താമരത്തു ഹംസു എന്നിവരെ ആദരിച്ചു. വെട്ടത്തൂർ സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം നജീബ് കാന്തപുരം, വെട്ടത്തൂർ പഞ്ചായത് ഗ്ലോബൽ കെഎംസിസി ചെയർമാൻ വി. കെ. റഫീഖ് ഹസൻ. എന്നിവർ ഉപഹാര സമർപ്പണം നിർവഹിച്ചു. കെ. പി. മുസ്തഫ മാസ്റ്റർ അധ്യവഹിച്ചു. എം. കെ. സത്താർ മാസ്റ്റർ, കെ. ടി. യൂസഫ് മാസ്റ്റർ, കരുവാത്തു കുഞ്ഞാപ്പ, ടി. മമ്മു, ടി. ആഷിക്, നാലാകത്തു ഹബീബ് മാസ്റ്റർ, പി. മജീദ്, ടി. മഹമ്മദലി മാസ്റ്റർ, കെ. ടി. ഷിയാസ്. കൊറ്റരായിൽ മുഹമ്മദാലി ഹാജി പ്രസംഗിച്ചു.