എസ്‌എസ്‌എല്‍സിക്ക് 99.69 ശതമാനം വിജയം ; 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്; 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി,അടുത്ത വര്‍ഷം മുതൽ എസ്‌എസ്‌എല്‍സി പരീക്ഷരീതിയില്‍ മാറ്റമുണ്ടാകും

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ആണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്. അതില്‍ 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്.

വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

അടുത്ത വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷരീതിയില്‍ മാറ്റമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

spot_img

Related Articles

Latest news