സ്റ്റേഡിയം വലിപ്പത്തിലുള്ള ഛിന്നഗ്രഹം ഭൂമിക്കരികില്‍; മുന്നറിപ്പുമായി നാസ

വാഷിംഗ്ടണ്‍: സ്റ്റേഡിയത്തോളം വലിപ്പമുള്ള ഛിന്നഗ്രഹം ഈ ആഴ്ച ഭൂമിയ്ക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. 2020 എക്‌സ്‌യു 6 എന്നാണ് ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗത്തിലാണ് ഇവ സഞ്ചരിക്കുന്നത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വ്വനാശമാകും ഫലം. എന്നാല്‍ പേടിക്കേണ്ട സാഹചര്യമില്ലെന്ന് നാസ ഉറപ്പ് നല്‍കി.

ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 213 മീറ്റര്‍ വ്യാസമുള്ള സ്റ്റേഡിയം വലിപ്പത്തിലുള്ള ഛിന്നഗ്രമായ 2020 എക്‌സ്‌യു മാര്‍ച്ച്‌ രണ്ടിന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ആഴ്ച നിരവധി ഭീമന്‍ ബഹിരാകാശ വസ്തുക്കള്‍ ഭൂമിയുടെ അടുത്തെത്തുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭൂമിയെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താനുള്ള സാദ്ധ്യത ഇവയ്‌ക്കൊന്നുമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

spot_img

Related Articles

Latest news