തലശ്ശേരി : തലശ്ശേരി നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഉടമകളിൽ നിന്നും പിഴയീടാക്കി .
തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകൾ ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയത്.
ടൗൺ ഹാളിനു സമീപത്തെ സമീപത്തെ റൈസ് ആൻ്റ് റൊട്ടി, വാദ്ധ്യാർ പീടികയ്ക്ക് സമീപത്തെ ബോംബെ ഹോട്ടൽ, ടെലി ഹോസ്പിറ്റൽ കാൻറീൻ എന്നിവിടങ്ങളിൽ നിന്ന് പഴകിയ ചിക്കൻ കോളിഫ്ലവർ പൊറോട്ട അച്ചാർ തുടങ്ങിയവയാണ് കണ്ടെത്തിയത് .ഇവ വില്പനയ്ക്ക് വെച്ചതിന്ഹോട്ടൽ ഉടമകളിൽ നിന്നും പിഴ ഈടാക്കി.
ടെലി ആശുപത്രി കാൻ്റീനിൽ നിന്നും കുറച്ച് നാൾ മുമ്പ് ഭക്ഷ്യവിഷബാധ സംശയത്തെത്തുടർന്നു ആശുപത്രി മാനേജ്മെൻ്റ് ഇടപെട്ട് താത്ക്കാലികമായി കാൻ്റീൻ അടപ്പിച്ചിരുന്നു. മറ്റു ചില ഹോട്ടലുകളിൽ ഹെൽത്ത് കാർഡ് വെള്ളത്തിന് ശുദ്ധത റിപ്പോർട്ട് എന്നിവ ഇല്ലാത്തതിനാൽ ഇത് പരിഹരിക്കാൻ സമയപരിധി നിശ്ചയിച്ച് നോട്ടീസ് നൽകി.
ഹെൽത്ത് സൂപ്പർവൈസർ കെ പ്രമോദിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബാബു ,കെ ഇ അജിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.