കണ്ണൂര്‍ നഗരത്തില്‍ നടന്ന പരിശോധനയില്‍ 58 ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു അല്‍ഫാം, തന്തൂരി ചിക്കന്‍ തുടങ്ങിയ വിഭവങ്ങളാണ് പിടിച്ചെടുത്തതില്‍ അധികവും. ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തില്‍ പുഴുവരിക്കുന്ന രീതിയിലായിരുന്നു ഇവ കണ്ടെത്തിയത്.
എം.ആര്‍.എ ബേക്കറി, എം.വി.കെ റസ്‌റ്റോറന്‍റ്, സെവന്‍ത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടല്‍, ബര്‍ക്ക ഹോട്ടല്‍, ഡി ഫിന്‍ലാന്‍റ് ഹോട്ടല്‍, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടല്‍, മറാബി റസ്‌റ്റോറന്‍റ്, കല്‍പക ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.