ജാമ്യത്തിനായി കാത്ത് നിന്നില്ല , സ്റ്റാൻ സ്വാമി യാത്ര ആയി

വൈദീകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന സ്റ്റാൻ സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 83 വയസുള്ള സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹ കുറ്റം ചുമത്തി എൻ ഐ അറസ്റ്റ് ചെയ്തത്. സ്റ്റാൻ സ്വാമി അന്തരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ ഹൈകോടതിയെ അറിയിക്കുകയായിരുന്നു. 2018 ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു വൃദ്ധനായ സ്റ്റാൻ സ്വാമിയെ എൻ ഐ എ അറസ്റ്റ് ചെയ്തത്. നാഡി വ്യൂഹത്തെ ബാധിക്കുന്ന പാർക്കിസാൻസ് രോഗ ബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹത്തിന്റെ അന്ത്യം ആശുപത്രിയിൽ വെച്ചായിരുന്നു .

spot_img

Related Articles

Latest news