സംസ്ഥാന ബജറ്റ്‌ നാടിന്റെ സമഗ്രപുരോഗതിക്ക് വഴിയൊരുക്കുന്നത് : നവോദയ റിയാദ്

റിയാദ്: സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്ക് വഴിയൊരുക്കുന്നതും സാമൂഹ്യസുരക്ഷ ഉറപ്പു നൽകുന്നതുമായ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ രാഷ്ട്രീയ ശത്രുതയാൽ കേരളത്തെ വരിഞ്ഞുമുറുക്കുമ്പോൾ പ്രതിരോധത്തിന്റെ കോട്ടകെട്ടുകയാണ് ഈ ബജറ്റിലൂടെ സംസ്ഥാന സർക്കാർ. തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന ശക്തമായ സന്ദേശം കേരളത്തിന്റെ ശത്രുക്കൾക്ക് ഈ ബജറ്റ്‌ നൽകുന്നുണ്ട്. പൊതുമേഖല ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വകാര്യമേഖലയെ ആകർഷിക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സാധാരണക്കാരനുമേൽ ഒരുതരത്തിലും നികുതി വർദ്ധനകൾ അടിച്ചേൽപ്പിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പിൻവലിച്ചത് സർക്കാർ ജീവനക്കാർക്ക് ആശ്വാസ പ്രദമാണ്. കേന്ദ്ര ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചപ്പോൾ സംസ്ഥന ബജറ്റ്‌ 44 കോടി രൂപ പ്രവാസി പുനഃരധിവാസത്തിനായി വകയിരുത്തി. തിരിച്ചെത്തിയ പ്രവാസികൾക്ക് ചികിത്സാസഹായം, സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പ തുടങ്ങിയ ഇനങ്ങളിലും തുക നീക്കിവെച്ചിട്ടുള്ളത് പ്രവാസികൾക്ക് ആശ്വാസകരമാണ്. ധനമന്ത്രി കെ എൻ ബാലഗോപാലനെയും സംസ്ഥാന സർക്കാരിനേയും നവോദയ അഭിനന്ദിക്കുന്നു.

spot_img

Related Articles

Latest news