തിരുവനന്തപുരം : മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആട് ജീവിതത്തിന്. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മികച്ച നടന്‍- പ്രഥ്വീരാജ് സുകുമാരന്‍ (ആട് ജീവിതം), മികച്ച സംവിധായകന്‍- ബ്ലസി (ആട് ജീവിതം.)
മികച്ച ബാലതാരം തെന്നല്‍- അഭിലാഷ് (മൈക്കിള്‍ ഫാത്തിമ), അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുത വിളക്കും)
മികച്ച നടി ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്)
മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം)
മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)
മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് രോഹിത്തിന്
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍)
മികച്ച സംഗീത സംവിധാനം-ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)
മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍ (കാതല്‍)
മികച്ച ശബ്‍ദരൂപ കല്‍പന-ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)
ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)
മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)
വസ്‍ത്രാലങ്കാരം-ഫെബിന (ഓ ബേബി)
മികച്ച നവാഗത സംവിധായകൻ ഫാസില്‍ റസാഖ് (തടവ്)
മികച്ച സിനിമയ്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ഗഗനചാരിക്കാണ്
മികച്ച പിന്നണിഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍
അഭിനയം പ്രത്യേക പരാമര്‍ശം- കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)
ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)
38 സിനിമകളാണ് അന്തിമ ജൂറി വിലയിരുത്തിയത്. ഇതില്‍ 22 ചിത്രങ്ങള്‍ നവാഗത സംവിധായകരുടേതാണ്.