സംസ്‌ഥാന കേരളോത്സവം കണ്ണൂർ പോലീസ് മൈതാനിയിൽ, ഡിസംബർ 18 ന് മുഖ്യ മന്ത്രി ഉദ്‌ഘാടനം ചെയ്യും

കണ്ണൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്‌ഥാന കേരളോത്സവത്തിന്റെ ഉദ്ഘാടനം ഡിസംബർ 18 വൈകീട്ട് 5 ന് കണ്ണൂർ പോലീസ് മൈതാനിയിൽ മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.യുവജന കാര്യ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും വിവിധ കലാപരിപാടികളും,ലോകകപ്പ് ഫൈനൽ കാണാൻ ബിഗ് സ്ക്രീനും ഒരുക്കും.

ആറ് വേദികളിൽ അരങ്ങേറുന്ന മത്സരത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നും 3,500 മത്സരാർത്ഥികൾ എത്തിച്ചേരും.രെജിസ്ട്രേഷൻ 18 ന് ഉച്ച 2 ന് ആരംഭിക്കും .

21 ന് നടക്കുന്ന സമാപന ചടങ്ങ് സാഹിത്യകാരൻ എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും.

spot_img

Related Articles

Latest news