അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സൗദി. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സും നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുവാനായി നടത്തിയ വ്യാപക പരിശോധനകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയ്ക്കിടെ 14,600 പേരാണ് പിടിയിലായത്. മലയാളികള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.

തൊഴില്‍ നിയമങ്ങള്‍, റെസിഡന്‍സി നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ച്‌ രാജ്യത്ത് താമസിക്കുന്നവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേ സമയം, അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാസേനയുടെ കൈകളില്‍ അകപ്പെട്ടവരില്‍ 46 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും 10 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കും ലംഘനങ്ങള്‍ നടത്തുവാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img

Related Articles

Latest news