വ്യാജ ഡീസൽ ഉപയോഗം തടയാൻ കർശന പരിശോധന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ്യാ​ജ ഡീ​സ​ൽ ഉ​പ​യോ​ഗം ത​ട​യാ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. വ്യ​വ​സാ​യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ട പ്ര​ത്യേ​ക ത​രം ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചാ​ലു​ണ്ടാ​കാ​വു​ന്ന തീ​പി​ടി​ത്ത സാ​ധ്യ​ത​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

ഇ​ന്ധ​ന വി​ല​യി​ലെ ചെ​റി​യ ലാ​ഭം മു​ന്നി​ൽ ക​ണ്ടു​ള്ള വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ഈ ​പ്ര​വൃ​ത്തി​മൂ​ലം യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​ജ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ നി​രീ​ക്ഷി​ച്ച് ര​ജി​സ്‌​ട്രേ​ഷ​നും പെ​ർ​മി​റ്റും റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റോ​ട് മ​ന്ത്രി നി​ർ​ദ്ദേശിച്ചു

spot_img

Related Articles

Latest news