മലപ്പുറം:കോവിഡ് 19. അതിരൂക്ഷ വ്യാപനത്തിൻ്റ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ നാളെ (23.05.2021) കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു.
ജില്ലയിൽ അടിയന്തിര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.