കോടഞ്ചേരി : കുടുംബ ബഡ്ജറ്റുകൾ താളം തെറ്റിക്കുന്ന വിധത്തിൽ ദിനംപ്രതി പാചകവാതക സിലിണ്ടറിന് വില ക്രമാതീതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിൽ പ്രതിഷേധപ്രകടനവും അങ്ങാടിയിൽ അടുപ്പുകൂട്ടി കപ്പയും കറിയും വേവിച്ച് ജനങ്ങൾക്ക് നൽകിക്കൊണ്ട് വ്യത്യസ്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സെക്രട്ടറി സിജോ കാരിക്കൊമ്പിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് സണ്ണി കാപട്ടുമല മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജിലിൻ ജോസ് മംഗലത്ത് , ജോർജ്ജ് വടക്കേൽ, ബിജു ഓത്തിക്കൽ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡൻറ് അമൽ തമ്പി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ മാസ്റ്റർ, ചിന്ന അശോകൻ, വിൻസൻറ് വടക്കേമുറി, ജോസുകുട്ടി അമ്പാട്ട്, സജീഷ് ഇലഞ്ഞിക്കൽ എന്നിവർ നേതൃത്വം നൽകി.