ന്യൂ മാഹി : ഇന്ധന വില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പകൽ 11 മണി മുതൽ 11.15 വരെ വാഹനം നിർത്തി വെച്ചു ചക്ര സ്തംഭന സമരം നടത്തി
ന്യൂ മാഹി ടൗണിൽ നടന്ന പ്രതിഷേധം കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ തലശ്ശേരി ഏരിയ സിക്രട്ടറി കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു
കെ കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു സി സത്യാനന്ദൻ , എം ടി യൂനസ്, കെ ചന്ദ്രൻ , എ കെ സിദ്ധിഖ് എന്നിവർ സംസാരിച്ചു