ഇന്ധനക്കൊള്ളക്കെതിരെ ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം : കേന്ദ്ര സര്ക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ 30ന് എല്ഡിഎഫ് നേതൃത്വത്തില് കേരളം ഉയര്ത്തുന്ന ജനകീയ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എല്ഡിഎഫ് കൺവീനർ എ വിജയരാഘവന്. സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില് 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വന് പ്രതിഷേധം ഉയര്ത്തുന്നത്.

വൈകിട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില് വാര്ഡ് അടിസ്ഥാനത്തില് കോവിഡ് മാനദണ്ഡം പൂര്ണ്ണമായും പാലിച്ചായിരിക്കും സമരം.

കോവിഡ് ദുരിതത്തില് ജനങ്ങളാകെ പൊറുതി മുട്ടി കഴിയുമ്പോൾ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച്‌ മോഡി സര്ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളിൽ നിന്നും കോടികളാണ് ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നത്. മഹാമാരിയിൽ വിറങ്ങലിച്ചു നില്ക്കുന്ന ജനങ്ങളെ പകല്ക്കൊള്ളയടിക്കുകയാണ്.

ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവന് പ്രസ്താവനയില് പറഞ്ഞു.

spot_img

Related Articles

Latest news