പെട്രോളിയം വിതരണക്കാർ 23ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു

പെട്രോളിയം വിതരണക്കാർ 23ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു
കേ​ര​ള​ത്തി​ലെ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 23ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സൂ​ച​നാ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും പെ​ട്രോ​ളി​യം വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ പ്രി​തി​നി​ധി​ക​ളു​മാ​യും ഇന്ന് ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ച​ത്.

വ്യാ​പാ​രി​ക​ൾ ഉ​ന്ന​യി​ച്ച മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും പ​രി​ഹാ​രം കാ​ണാ​ൻ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഇ​തോ​ടെ പ​ണി​മു​ട​ക്ക് മാ​റ്റി​യ​താ​യി പെ​ട്രോ​ളി​യം വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

spot_img

Related Articles

Latest news