ട്രെയിനിടിച്ച് അങ്കമാലിയിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: അങ്കമാലിയിൽ റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തോലപ്പിള്ളി അനു സാജൻ (21) ആണ് മരിച്ചത്. അങ്കമാലി ഫയർ സ്റ്റേഷന് സമീപമാണ് സംഭവം.വെളളിയാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവം. ആലുവ ഭാഗത്ത് നിന്നും ട്രെയിൻ വന്നതോടെ അടുത്ത ട്രാക്കിനടുത്തേക്ക് മാറി നിൽക്കുന്നതിനിടെയാണ് ചാലക്കുടി ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീഴുകയും സമീപത്തെ ഇരുമ്പു കമ്പിയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ വിദ്യാർഥിനിയാണ് അനു സാജൻ. ബി എസ് സി സുവോളജി അവസാന വർഷ വിദ്യാർഥിനിയാണ്.

spot_img

Related Articles

Latest news