തിരുവമ്പാടി: കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി കയത്തിൽ മുങ്ങിമരിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥി ചേവരമ്പലം സ്വദേശി സന്ദേശ് (20) ആണ് ആഴമേറിയ കയത്തിൽ മുങ്ങിമരിച്ചത്.
ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സതീഷ് വെള്ളത്തിൽ കുളിക്കാനിറങ്ങിയത്. നീന്തൽ അറിയാവുന്ന ആളായിരുന്നിട്ടും കുളിക്കുന്നതിനിടെ കയത്തിലേക്ക് മുങ്ങി താഴുകയായിരുന്നു.
വിനോദയാത്രക്കായി എത്തിയ ആറംഗ സംഘത്തിൽപ്പെട്ടയാളാണ് വെള്ളത്തിൽ മുങ്ങിയത്. തുടർന്ന് നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് വിദ്യാർത്ഥിയുടെ മൃതദേഹം കരക്കെടുത്തത്.