വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ആലപ്പുഴ : ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേൽ വർഗീസ് ചെറിയാന്റെ മകൾ കാസിയ മേരിചെറിയാൻ (22)ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം മുറിയിൽ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. അഞ്ചാം വർഷ ഫാംഡി വിദ്യാർത്ഥിനിയാണ് കാസിയ.

ഒരാഴ്ച മുമ്പാണ് കാസിയ വീട്ടിൽ നിന്ന് തിരികെ ഹോസ്റ്റലിലെത്തിയത്. അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും പറയുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related Articles

Latest news