കണ്ണൂർ: ഓണത്തിന്റെ ഭാഗമായി തിരക്ക് നിയന്ത്രിക്കുന്നതിനും പൊതു നിരീക്ഷണത്തിനുമായി പൊലീസിനെ സഹായിക്കുന്നതിന് 18 വയസ് പൂര്‍ത്തിയായ സ്റ്റുഡന്റ് പൊലീസ്, എന്‍സിസി കേഡറ്റുകളെ നിയമിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പുറപ്പെടുവിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായ് വ്യാഴാഴ്ച (ആഗസ്ത് 19) മുതല്‍ ആഗസ്ത് 23 വരെയാണ് ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകളെ നിയോഗിക്കുക.
കൊവിഡ് വ്യാപനം തടയാന്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആള്‍ക്കൂട്ടം ഒഴിവാക്കുക. പൊതു സ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ആളുകള്‍ കൂടി നില്‍ക്കുന്നത് തടയുക. എന്നിവയാണ് ലക്ഷ്യം. കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒണക്കാലത്ത് ഏര്‍പ്പെടുത്തുന്നത്