ക്ലാസ്സുകൾ ഓൺ ലൈൻ ; പരീക്ഷ ഓൾ പാസ്സ്

തിരുവനന്തപുരം: ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍ പാസ്‌ നല്‍കും. കോവിഡ് സാഹചര്യത്തിലാണ് എല്ലാവരെയും വിജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പതിനൊന്നാം ക്ളാസിലെ പരീക്ഷയെക്കുറിച്ച്‌ പിന്നീട് തീരുമാനമെടുക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ളാസുകാര്‍ക്കുള്ള റിവിഷന്‍ ക്ളാസുകള്‍ തുടരും.
കോവിഡ് വ്യാപനം തുടരുന്നതിനാല്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളിലൊഴികെ മറ്റൊരു ക്്ളാസിലും വര്‍ഷാവസാന പരീക്ഷവേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഇപ്പോള്‍ എട്ടാം ക്ളാസ് വരെ All Pass സംവിധാനമുണ്ട്.
നിബന്ധനകള്‍ക്ക് വിധേയമായി ഒന്‍പതാം ക്ളാസിലും ഇത് നടപ്പാക്കും.
കഴിഞ്ഞവര്‍ഷം ഒന്ന് , രണ്ട് ടേംപരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു ഒന്‍പതാം ക്ളാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല.
അതിനാല്‍ വിജയികളെ തീരുമാനിക്കാന്‍ ചിലമാനദണ്ഡങ്ങള്‍ തീരുമാനിച്ച്‌ All Pass നല്‍കും. Online class കളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. പതിനൊന്നാം ക്ളാസിലെ പരീക്ഷ സംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
പതിനൊന്നാം ക്ളാസുകാര്‍ക്ക് ഇത് വരെ ക്ളാസ് തുടങ്ങാന്‍ പോലും ആയിട്ടില്ല. Vaccination വ്യാപകമാകുകയും കോവിഡ് വ്യാപനം കുറയുകയും ചെയ്താല്‍ പതിനൊന്നാം ക്ളാസ് ആരംഭിക്കനാകും .

spot_img

Related Articles

Latest news