സൗജന്യ വാക്സിന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രവഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം പോര്‍ട്ട് സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്സിന് വിതരണത്തിനും സംഭാവന നല്കി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ കലക്ടര്‍ക്ക് കൈമാറി.
അതേ സമയം, വാക്സിന് ചലഞ്ചില്‍ ലഭിക്കുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആ തുക വാക്സിന് നല്കാന് മാത്രമെ ഉപയോഗിക്കു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിന് ചലഞ്ചില്‍ ഇത് വരെ ഒന്നരകോടി രൂപയിലധികം രൂപ ലഭിച്ചു.