ഒന്നും മറയ്ക്കാനില്ലെങ്കിൽ ഇസ്രായേലിൽ നിന്ന് യാഥാര്‍ഥ്യമെന്തെന്ന് ചോദിച്ചറിയണം – സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാന മന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയക്കണമെന്നും കാര്യങ്ങളുടെ യാഥാര്‍ഥ്യമെന്തെന്ന് ചോദിച്ചറിയണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയതാരാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച്‌ വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ ഞായറാഴ്ചയോടെയാണ് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തു വന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് വിഷയത്തില്‍ യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

spot_img

Related Articles

Latest news