വ്യക്തി ജീവിതത്തിൽ പ്രത്യേകിച്ചും പ്രവാസ കാലഘട്ടത്തിൽ പുലർത്തുന്ന ആത്മീയമായ സംശുദ്ധി ജീവിത വിജയത്തിന്റെ താക്കോലാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും യുവ വാഗ്മിയുമായ ഉസ്താദ് ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉത്ബോധിപ്പിച്ചു.
വിജ്ഞാന സാഗരം, റിയാദ് 2022 ഡിസംബർ 9, വെള്ളിയാഴ്ച റിയാദ് ഹറാജ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സർബൽ ഈമാൻ ഇസ്ലാമിക് സംഗമം 2022 ൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാസികൾ അനുഭവിയ്ക്കുന്ന വിവിധങ്ങളായ മാനസിക സമ്മർദ്ദങ്ങൾക്കും പ്രശ്നങ്ങൾക്കും പ്രായോഗികവും ആത്മീയവുമായ പരിഹാരങ്ങൾ ഉസ്താദ് നിർദേശിച്ചു. ലഹരി മാഫിയയുടെ വാഴ്ച, വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കി വരുന്ന പരിഷ്കാരങ്ങൾ തുടങ്ങി നാട്ടിലെ ദൈനംദിന വിഷയങ്ങളിൽ പ്രവാസികൾ നിതാന്ത ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന ഖുർആൻ പാരായണ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അഫ്ഫാൻ, മുഹമ്മദ് സഫ്‌വാൻ, ഷഹദ് മുഹമ്മദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ നഹൽ റയ്യാൻ (ഫസ്റ്റ്), ഖദീജ സത്താർ (സെക്കന്റ്) , ആമിന ഷിഹാബ് (തേർഡ്) എന്നിവർ വിജയികളായി.
മത്സര വിജയികൾക്ക് സുലൈമാൻ വിഴിഞ്ഞം, റഹ്മാൻ മുനമ്പത്ത്, സലാം ടി വി എസ്സ് (റൈസ് ബാങ്ക്), ഷാനവാസ് മുനമ്പത്ത്, നസീർ ഖാൻ , നാസർ ലെയ്സ് തുടങ്ങിയവർ സമ്മാനങ്ങൾ നൽകി. ഉസാമ എളയൂർ, ഹാഫിസ് അമീൻ, ഹാഫിസ് മുഹമ്മദ് അൽത്താഫ് എന്നിവരായിരുന്നു ഖുർആൻ പാരായണ മത്സരത്തിന്റെ വിധികർത്താക്കൾ. പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹ സമ്മാനങ്ങളും വിതരണം ചെയ്തു.
സത്താർ കായംകുളം, സത്താർ ഓച്ചിറ, സലീം സഖാഫി, അബ്ദുൽ സലീം അർത്തിയിൽ , അയൂബ് കരൂപ്പടന്ന, മജീദ് കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. ബഷീർ ഫത്തഹുദ്ദീൻ സ്വാഗതവും അഖിനാസ് എം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. അനസ്, നിയാസ്, റിയാസ് സുബൈർ, ജാനിസ് , മുനീർ, സത്താർ മുല്ലശ്ശേരി, സഹദ്, മുഹമ്മദ് സുനീർ, ദിൽഷാദ് കൊല്ലം, സജീവ്, നവാബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.