കൈറോ : ജപ്പാൻ നിർമ്മിത ചരക്കു കപ്പൽ ചളിയിൽ പുതഞ്ഞു ഗതാഗതം തടസ്സപ്പെട്ട സൂയസ് കനാലിൽ തടസ്സം നീങ്ങി. ഒരാഴ്ചത്തെ തുടർച്ചയായ ശ്രമത്തിനൊടുവിൽ “എവർഗ്രീൻ ” നീക്കാൻ കഴിഞ്ഞതായി അധികൃതർ.
വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യയിൽ നിന്നുള്ള ചരക്കു ഗതാഗതം മുഖ്യമായും നടക്കുന്നത് സൂയസ് കനാൽ വഴിയാണ്. ദിനം പ്രതി നിരവധി കപ്പലുകളാണ് ഇതുവഴി കടന്നു പോകുന്നത്. കപ്പൽ കുടുങ്ങിപോയതു കാരണം 369 കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്.
ഇന്ധനം മുതൽ കന്നുകാലികൾ വരെ നിറച്ച കപ്പലുകളാണ് വഴി മുടങ്ങിയത് കാരണം കനാലിൽ അകപ്പെട്ടു പോയത് . ഏതായാലും നിരവധി ചരിത്ര സംഭവങ്ങൾക്കു കൂടി സാക്ഷിയാകേണ്ടി വന്ന ലോകാദ്ഭുതം എന്ന് തന്നെ കരുതപ്പെടുന്ന മനുഷ്യനിർമ്മിത കനാൽ പഴയ സ്ഥിതിയിലെക്കു തിരിച്ചു പോകുന്നു എന്നതു ശുഭസൂചകമാണ്.