റിയാദ്: ഹഫർ അൽ ബതിനിൽ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം എല്ലാ നിയമ നടപടികളും പൂർത്തിയാക്കി നാട്ടിലെത്തിച്ചു.
കഴിഞ്ഞ മാസം 25-ാം തീയതി ജോലി ചെയ്യുന്ന പെട്രോൾ പമ്പിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് ഉത്തർപ്രദേശ് സ്വദേശി മനീഷ് കുമാർ (27) മരിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഫോറെൻസിക് വിഭാഗത്തിന്റെ സഹകരണത്തോടെ പ്രാഥമിക അന്വേഷണം നടത്തി.
നിയമപരമായ നടപടിക്രമങ്ങൾ കാരണം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ താമസമുണ്ടായിരുന്ന മൃതദേഹം ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഒ.ഐ.സി.സി. പ്രസിഡന്റ് വിബിൻ മറ്റത്ത് ഇടപെട്ടാണ് നാട്ടിലെത്തിച്ചത്.
ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം ലക്നൗ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം സ്വദേശത്ത് സംസ്കരിച്ചു.