മരിക്കാന്‍ പോകുന്നുവെന്ന് അമ്മയക്ക് മെസ്സേജ് അയച്ചു, നവവധു ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.

കാസര്‍കോട്: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് ജില്ലയില്‍ ആണ് സംഭവം.മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളാണ് സീന.

ഏപ്രില്‍ 26ന് ആയിരുന്നു കമിതാക്കളായിരുന്ന നന്ദനയുടെയും രഞ്‌ജേഷിന്റെയും വിവാഹം.
ഞായറാഴ്ച രാവിലെ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു.

ഉടൻ തന്നെ കുടുംബം രഞ്‌ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു. പിന്നാലെ വീട്ടുകാർ വാതില്‍ പൊളിച്ച്‌ മുറിയില്‍ നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ മരണത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെഎന്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

spot_img

Related Articles

Latest news