പത്താം ക്ലാസുകാരി കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍.

കാസര്‍കോട്: പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർഗോഡ് ജില്ലയിലെ ബന്തടുക്കയില്‍ ആണ് സംഭവം.16കാരിയായ ദേവികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ദേവിക. ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ദേവികയെ കണ്ടത്. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം നടത്തുകയാണ്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്.

ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക.

spot_img

Related Articles

Latest news