മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യ : പ്രഫുല്‍ പട്ടേലിനെതിരെ പരാതി

തിരുവനന്തപുരം: ദാദ്രാ നഗര്‍ ഹവേലിയിലെ എം.പി മോഹന്‍ ദേല്‍ഖറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ബോംബെ ഹൈക്കോടതിയില്‍ പരാതി. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

ദാദ്ര നഗര്‍ ഹവേലിയില്‍ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മോഹന്‍ സിറ്റിം​ഗ് എം.പിയായ ബി.ജെ.പി നേതാവ് നാതുഭായി ​ഗോമന്‍ബായി പട്ടേലിനെ പരാജയപ്പെടുത്തിയിരുന്നു. ഇത് ബി.ജെ.പിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാന്‍ കാരണമായി. പ്രഫുല്‍ ഖോ‌ഡ പട്ടേല്‍ മോഹന്‍ ദേല്‍ക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു.

spot_img

Related Articles

Latest news