സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിനായി മാറ്റി. ഈ മാസം 29 നാണ് കേസില്‍ കോടതി വിധി പ്രഖ്യാപിക്കുക. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശശിതരൂര്‍ നല്കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. സുനന്ദ പുഷ്കറിൻറെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരുവിധ തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് തരൂരിൻറെ വാദം.
ഡല്‍ഹിയിലെ ആഢംബര ഹോട്ടലിൽ 2014 ജനുവരി 17നായിരുന്നു തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തരൂരിന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനാൽ ഇരുവരും ഹോട്ടലിലായിരുന്നു കഴിഞ്ഞിരുന്നത്.