ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ സംമ്പൂര്‍ണമായി ഒഴിവാക്കി. ഞായറാഴ്ചകളില്‍ തുടര്‍ന്നിരുന്ന വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

 

സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങള്‍ വേണ്ടെന്നും തീരുമാനമായി. WIPR അടിസ്ഥാനമാക്കിയുള്ള നിലവിലെ നിയന്ത്രണം തുടരാനാണ് യോഗത്തില്‍ തീരുമാനിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യതയുള്ള ഘട്ടത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

 

WIPR എട്ട് ശതമാനത്തിന് മുകളിലുള്ള 414 തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം കര്‍ശനമായി തുടരുകയും ചെയ്യും. പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ ശ്രമം.

 

ജനങ്ങളുടെജീവിതംതടസപ്പെടുത്തിക്കൊണ്ട്നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനാകില്ലവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങള്‍.

spot_img

Related Articles

Latest news