ഉത്പന്നങ്ങൾ ന്യായ വിലയിൽ
കണ്ണൂർ: സപ്ലൈകോ ഓണം മേളയ്ക്ക് തുടക്കമായി. സപ്ലൈകോ ഉത്പന്നങ്ങളും ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറികളും സ്റ്റേഷനറി ഉത്പന്നങ്ങളുമാണ് മേളയില്‍ ഉള്ളത്. ഒരു കാര്‍ഡിന് അര ലിറ്റര്‍ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 സാധനങ്ങള്‍ സബ്‌സിഡി ഇനത്തില്‍ പോലീസ് സഭാ ഹാളില്‍ ആരംഭിച്ച മേളയില്‍ ലഭിക്കും.
സ്റ്റേഷനറി ഉത്പന്നങ്ങള്‍ക്ക് വിപണി വിലയെക്കാള്‍ അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കുറവുണ്ട്. ശബരി ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വിലയിലും ലഭിക്കും. അരക്കിലോ മുളകിന് 38 രൂപയും, പഞ്ചസാര കിലോയ്ക് 23.50 രൂപയും, കുറുവ അരി കിലോ 25 രൂപയും, വെളിച്ചെണ്ണ അരലിറ്ററിന് 46 രൂപയുമാണ് ഈടാക്കുക.
രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് മേള. ആഗസ്ത് 20 ന് സമാപിക്കും.