അംറോഹ (ഉത്തർപ്രദേശ്) : കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മൂന്ന് ഗ്രാമങ്ങളിലെ ക്ഷീര കർഷകർ പാൽ സൊസൈറ്റിക്കു നൽകുന്നത് നിർത്തി നിലത്തൊഴിച്ചു പ്രതിഷേധിച്ചു.
പാൽ ശേഖരിക്കാൻ വന്ന സൊസൈറ്റി വാഹനം തിരിച്ചു പോരേണ്ടി വന്നു. ഇപ്പോൾ ഒരു ലിറ്റർ പാലിന് 35 രൂപ നിരക്കിലാണ് കൊടുക്കുന്നതെങ്കിൽ മാർച്ച് 6 മുതൽ 100 രൂപ ലിറ്ററിന് ലഭിച്ചാൽ മാത്രമേ നൽകൂ എന്നും കർഷക കൂട്ടായ്മ. അസുൽപൂർ മാഫി, ചുചൈല ഖുർദ്, ഷഹസാദ്പുർ എന്നീ അംറോഹ ജില്ലയിലുള്ള ഗ്രാമങ്ങളിലെ കർഷകരാണ് ഇത്തരം പ്രതിഷേധത്തിന് തയ്യാറായത്.