പുതിയ സുപ്രീംകോടതി ജഡ്ജിമാർ: 3 വനിതാ ജഡ്‌ജിമാരടക്കം 9 പേരുകൾ.

പുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ ലിസ്റ്റ് പൂർത്തിയായി. വനിതാ ഹൈക്കോടതി ജഡ്ജിമാരുടെതടക്കം 9 പേരുകളാണ് സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ചത്. ഇതാദ്യമായാണ് 3 വനിതാ ജഡ്ജിമാരെ ഒരേസമയം കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്.

 

കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയിലുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്, എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി, മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരും പട്ടികയിലുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. 3 വനിത ജഡ്ജിമാരുടെ പേരുകള്‍ ഉയര്‍ന്നത് ചരിത്രത്തില്‍ ആദ്യമായാണ്.നേരത്തെ വിരമിക്കുന്ന സമയത്ത് ജസ്റ്റിസ് ആര്‍ എല്‍ നരിമാനടക്കം നിര്‍ദേശിച്ച കാര്യമാണ് വനിതാ ജഡ്ജിമാരുടെ നിയമനം. 22 മാസത്തിലേറെയായി സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനം നടത്തിയത്.

 

ആദ്യ വനിതാ ചീഫ് ജസ്റ്റിസാവാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി പി വി നാഗരത്‌നയുടെ പേരും പട്ടികയിലുണ്ട്. അങ്ങനെ സാധ്യമായാൽ അതൊരു പുതിയ ചരിത്രമാകും.

spot_img

Related Articles

Latest news