ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നതിനെ ആത്യമഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് സുപ്രിംകോടതി. പഞ്ചാബിലെ ചെഹാര്‍ത്ത പോലിസ് ഒരു യുവാവിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുവാവ് വിവാഹത്തിന് വിസമ്മതം പ്രകടിപ്പിച്ചതോടെ സുഹൃത്തായ യുവതി വിഷം കഴിച്ച് മരിച്ചതാണ് കേസിന് കാരണമായത്. കാമുകന്‍ തന്നെ വിവാഹം കഴിക്കില്ലെന്ന യാഥാര്‍ത്ഥ്യം യുവതിയെ വളരെയധികം വേദനിപ്പിച്ചിരുന്നിരിക്കാമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പക്ഷേ, യുവതി മരിക്കണമെന്ന ഉദ്ദേശത്തോടെ യുവാവ് പ്രവര്‍ത്തിച്ചിട്ടില്ല. അയാള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് മാത്രമാണ് പറഞ്ഞത്. അത് യുവതിക്ക് വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കാം. പക്ഷേ, കോടതിക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടി സ്വീകരിക്കാനാവുക. നിലവിലെ കേസില്‍ യുവാവിനെ വിചാരണ ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും കേസ് റദ്ദാക്കി കോടതി വിശദീകരിച്ചു.
Mediawings:

