മതഭാഷാ ന്യൂനപക്ഷങ്ങളെ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ന്യൂനപക്ഷങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ഭരണഘടനാ വിരുദ്ധമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പത്തിൽപ്പരം സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.