ജമ്മുവില്‍ പിടിയിലായ റോഹിംഗ്യരെ നാടുകടത്താം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മുവില്‍ പിടിയിലായ റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ സുപ്രിം കോടതി അനുമതി. എന്നാല്‍ നാടുകടത്തുമ്പോൾ നിയമനടപടി ക്രമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

റോഹിംഗ്യരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനെ എതിര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജമ്മു ജയിലില്‍ കഴിയുന്ന 150 റോഹിംഗ്യരുടെ മോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. തങ്ങളെ സ്വതന്ത്രരാക്കണമെന്നും മ്യാന്‍മറിലേക്ക് നാടുകടത്തരുതെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ റോഹിംഗ്യര്‍ അനധികൃത കുടിയേറ്റക്കാരാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ഈ മാസം ആദ്യത്തില്‍ 14 വയസുള്ള പെണ്‍കുട്ടിയെ നാടുകടത്താനുള്ള ശ്രമം ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കുട്ടിയെ മ്യാന്‍മറിലെത്തിച്ചെങ്കിലും രാജ്യത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മടക്കി അയക്കുകയായിരുന്നു. മ്യാന്‍മര്‍ സര്‍ക്കാരിന്റെ വംശീയ ഉന്‍മൂലന നടപടികള്‍ കാരണം ലക്ഷക്കണക്കിന് റോഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്നു പലായനം ചെയ്തത്.

spot_img

Related Articles

Latest news