ചില നിയമങ്ങൾ എന്തിനെന്നു മനസ്സിലാകുന്നില്ല- ചീഫ് ജസ്റ്റിസ് 

ന്യൂഡൽഹി : പാർലിമെന്റിൽ കൃത്യമായി ചർച്ചകൾ നടക്കാതെ പാസ്സാക്കുന്ന നിയമങ്ങൾ എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് അദ്ദേഹം തുറന്നടിച്ചത്.

 

ക്രിയാത്മകമായ ചർച്ചകൾ നടത്തിയാൽ മാത്രമേ നിയമനിർമ്മാണത്തിലെ അവ്യക്തതകൾ കോടതികൾക്കും നിരീക്ഷിക്കാൻ സാധ്യമാകൂ. നിയമനിർമ്മാണത്തിലെ അവ്യക്തത കോടതിയെയും ബാധിക്കാറുണ്ട്. ചില നിയമങ്ങൾ എന്തിനു വേണ്ടിയാണെന്ന് പോലും മനസ്സിലാകാത്ത അവസ്ഥ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

spot_img

Related Articles

Latest news