സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ(95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

1991 ല്‍ രാജ്യം പത്മഭൂഷണും 2007ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

1929 ജനുവരി 10നാണ് ജനനം. 1950ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോല്‍ ചെയ്ത നരിമാൻ 1971 ല്‍ സുപ്രീം കോടകിയില്‍ മുതിർന്ന അഭിഭാകനായി. 1972-1975 കാലത്ത് അഡീഷനല്‍ സോളിസിറ്റർ ജനറല്‍ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പദവി രാജിവച്ചു. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. ‘ബിഫോർ മെമ്മറി ഡൈയ്‌സ്’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ നിയമവിദ്യാർഥികള്‍ പാഠപുസ്തകം പോലെയാണ് കണക്കാക്കുന്നത്. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ്ടൻ നരിമാൻ മകനാണ്.

spot_img

Related Articles

Latest news