തൃശ്ശൂർ : ബിജെപി യുടെ നാമനിർദ്ദേശ പത്രിക തള്ളിപ്പോയ തലശ്ശേരിയിലും ഗുരുവായൂരും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമാകുന്ന രീതിയിൽ പ്രസ്താവന ഇറക്കി സുരേഷ് ഗോപി എയ്ത അമ്പ് കൊണ്ടത് ബിജെപി ക്കും യുഡിഎഫിനും .
ഗുരുവായൂരിൽ കെ. എൻ. എ ഖാദർ ജയിക്കണമെന്നും തലശ്ശരി എൻ എം ശംഷീർ തോൽക്കണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിലയിരുത്തൽ. കോലീബി സഖ്യം ഉന്നയിച്ചു യുഡിഎഫിനെ പ്രധിരോധത്തിലാക്കാൻ തക്കം പാർത്തിരിക്കുന്ന എൽ ഡി എഫിന് കിട്ടിയ ആയുധമാണ് ഈ പ്രസ്താവന.
പ്രസ്താവനയെ കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും തള്ളിക്കളഞ്ഞുവെങ്കിലും സുരേഷ് ഗോപി നിലപാട് മാറ്റിയിട്ടില്ല. ഗുരുവായൂരിൽ ഡി.എസ്. ജെ. പി സ്ഥാനാർഥിയെയും തലശ്ശേരിയിൽ സി ടി ഓ നസ്സീറിനെയും പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നുവെങ്കിലും സുരേഷ് ഗോപിയുടെ പ്രസ്താവന പാർട്ടി ഘടകത്തെയും സ്ഥാനാർഥികളെയും ആശങ്കപ്പെടുത്തിയിട്ടുണ്ട് .