വിഎസ് അച്യുതാനന്ദനെതിരെ സിപിഎമ്മിലെ ഒരു വനിതാ നേതാവും ക്യാപിറ്റല്‍ പണിഷ്മെൻ്റ് പരാമർശം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും.മുൻ എംപി സുരേഷ് കുറുപ്പ് മാതൃഭൂമിയിലൂടെ നടത്തിയ വെളിപ്പെടുത്തലിനെതിരെ ആണ് ഇരുവരും രംഗത്ത് വന്നത്. ആരും വിഎസ്സിനെതിരെ അത്തരമൊരു പരാമർശവും നടത്തിയിട്ടില്ലെന്നും ഒരു വനിതാ നേതാവിനെയും അതിൻ്റെ പേരില്‍ ക്രൂശിക്കേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
പാർട്ടിയുടെ വളർച്ചയില്‍ അസൂയ ഉള്ളവരാണ് ഇത്തരം ചർച്ചകള്‍ക്ക് പിന്നില്‍. വിഎസിൻ്റെ മരണത്തിന് പിന്നാലെ മുതിർന്ന നേതാവ് ഇതേ കാര്യം പറഞ്ഞപ്പോഴും അത് നുണ ആണെന്ന് സിപിഎം നിലപാട് എടുത്തിരുന്നു. പറയണമെങ്കില്‍ മുരളിയും അത് അന്ന് പറയണമായിരുന്നു. ഇപ്പോളത്തെ പറച്ചിലിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വിവാദം ഇപ്പോള്‍ ഉയർന്നുവരുന്നത് സ്വരാജിനെ കരിവാരിത്തേക്കാനാണ്. ആരോപണം തെറ്റെങ്കില്‍ തെളിയിക്കാൻ പാർട്ടി യോഗത്തിൻ്റെ മിനുട്സ് പുറത്ത് വിടണമെന്ന ആവശ്യം സുരേന്ദ്രൻ തള്ളി. കോണ്‍ഗ്രസ് ചോദിക്കുമ്ബോള്‍ മിനുട്സ് കൊടുക്കല്‍ അല്ല പണി. കമ്മ്യൂണിസ്റ്റ് പാർട്ടി നേരത്തെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. വിഎസിനെ മാതൃകാ പുരുഷനായി കണ്ടാണ് സ്വരാജ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.